Share this Article
ആരോപണങ്ങളില്‍ മറുപടിയുമായി നടന്‍ ജയസൂര്യ
Jayasurya

ലൈംഗികാതിക്രമ പരാതികളില്‍ കേസെടുത്തതിന് പിന്നാലെ മൗനം വെടിഞ്ഞ് ജയസൂര്യ. ആരോപണങ്ങള്‍ വ്യാജമാണെന്നും, നിയമപരമായി മുന്നോട്ടു പോകുമെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നടനെതിരായ ആരോപണത്തില്‍ പരാതിക്കാരിയുടെ മൊഴി നാളെ രേഖപ്പെടുത്തും.

തനിക്കെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങളെന്നാണ് ജയസൂര്യയുടെ വാദം. ഇത് തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കിയെന്ന് ജയസൂര്യ പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.

സത്യം തെളിയുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളെ മാത്രം. എന്ന വരിയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നടിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയില്‍ ജയസൂര്യയ്‌ക്കെതിരെ കരമന പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം എടുത്ത കേസ്, തൊടുപുഴ പൊലീസിന് കൈമാറി.തൊടുപുഴയിലെ ഷൂട്ടിംഗ് സെറ്റില്‍ ജയസൂര്യ കടന്നുപിടിച്ചെന്നാണ് ഒരു പരാതി. പരാതിക്കായിരുടെ മൊഴി നാളെ രേഖപ്പെടുത്തും.

അതേസമയം സിനിമ ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റില്‍ വച്ച് കടന്നുപിടിച്ചെന്ന കേസിലും ജയസൂര്യയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ നടന്ന ചിത്രീകരണത്തിന്റെ രേഖകള്‍ പൊതുഭരണവകുപ്പില്‍ നിന്ന് പൊലീസ് ശേഖരിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories