Share this Article
പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി
The President's order has been issued appointing new governors

പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. കോഴിക്കോട് വടകര സ്വദേശി കെ.കൈലാഷ് നാഥനെ പുതുച്ചേരി ലഫ്.ഗവര്‍ണറായി നിയമിച്ചു. 1979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ കൈലാസ് നാഥിന്റെ നിയമനം ഗുജറാത്ത് മുഖ്യമന്ത്രിയുടെ  ചീഫ് പ്രിന്‍സിപ്പിള്‍ സെക്രട്ടരിയായി വിരമിച്ചിതിനു പിന്നാലെ. സിപി രാധാകൃഷ്ണന്‍ ജാര്‍ഖണ്ഡില്‍ നിന്നും മഹാരാഷ്ട്രയിലേക്ക്.

ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായും മണിപ്പൂര്‍ ഗവര്‍ണറുടെ അധികച്ചുമതലയും നല്‍കിയിട്ടുംണ്ട്. അസം ഗവര്‍ണറായിരുന്ന  ഗുലാബ് ചന്ദ് കത്താരിയയെ പഞ്ചാബ് ഗവര്‍ണര്‍ ആയും ചണ്ഡിഗണ്ഡ് അഡ്മിനിസ്ട്രറ്ററായും നിയമിച്ചു.

ഓം പ്രകാശ് മാത്തൂറിനെ  സിക്കിം ഗവര്‍ണറായും, റമണ്‍ദേക്കയെ ഛത്തീസ് ഗണ്ഡ് ഗവര്‍ണറായും നിയമിച്ചു. രാജസ്ഥാനില്‍ എച്ച് കെ ബാഗ്‌ദെയെ നിയമിച്ചു. സി എച്ച് ശിവശങ്കറാണ് മേഘാലയ ഗവര്‍ണര്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories