മുല്ലപ്പെരിയാര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സുപ്രീംകോടതി അഭിഭാഷകര്‍ക്ക് ഫീസ് ഇനത്തില്‍ മാത്രം കേരളം നല്‍കിയത് 5 കോടിയിലധികം രൂപ. 10 അഭിഭാഷകരാണ് 2010 മുതല്‍ ഇതുവരെ സംസ്ഥാനത്തിന് വേണ്ടി ഹാജരായിട്ടുള്ളത്.
ഹരീഷ് എന്‍ സാല്‍വേയ്ക്ക് ആണ് ഏറ്റവും അധികം ഫീസ് ഇതുവരെ നല്‍കിയിരിക്കുന്നത്. 2 കോടി 42ലക്ഷത്തി 96350 രൂപ വരും ഇത്. ജി പ്രകാശ്, മോഹന്‍ വി കട്ടാര്‍ക്കി, രാജീവ് ധവാന്‍, അപരാജിത സിംഗ്, വി ഗിരി, മമേശ് ബാബു എം ആര്‍, പിപി റാവു, ഗായത്രി ഗോസ്വാമി, ജയദീപ് ഗുപ്ത എന്നിവരാണ് കേരളത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മറ്റ് അഭിഭാഷകര്‍.
നടപ്പു വര്‍ഷം 86,71,000 രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതുവരെ ആര്‍ക്കും ഫീസ് ഇനത്തിലോ മറ്റോ കുടിശ്ശിക വരുത്തിയിട്ടില്ല.
വക്കീല്‍ ഫീസിന് പുറമെ 60 ലക്ഷത്തിലധികം രൂപ ടിഎ, 59 ലക്ഷം രൂപ എംപവേര്‍ഡ് കമ്മറ്റിയ്ക്ക്, പത്ത് ലക്ഷത്തിലധികം രൂപ ഓണറേറിയം എന്നീ ഇനത്തിലും ചെലവാക്കിയിട്ടുണ്ട്. ആകെ 6 കോടി 79, 43,208 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചെലവഴിച്ചിരിക്കുന്നത്.