മുംബൈ: അമുൽ ഗേളിന്റെ സ്രഷ്ടാവ് സിൽവസ്റ്റർ ഡാകുന (84) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയിലായിരുന്നു അന്ത്യം. പരസ്യ ഏജൻസിയായ എഎസ്‌പിയുടെ മാനേജിങ് ഡയറക്‌ടറായിരുന്ന സിൽവസ്റ്റർ ഡാകുന 1966 ലാണ് അമുലിനായി ഇത്തരമൊരു പരസ്യചിഹ്നം നിർമിച്ചത്. സാധാരണ പരസ്യങ്ങളിൽ നിന്നു മാറിയുള്ള ആശയം വേണമെന്ന അമുൽ സ്ഥാപകൻ ഡോ. വർഗീസ് കുര്യന്റെ ആവശ്യത്തെത്തുടർന്നാണ് അമുൽ ഗേളിന് രൂപം നൽകുന്നത്.
പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും പിന്നീട് സമൂഹമാധ്യമങ്ങളിലും അമുൽ ഗേൾ പരസ്യങ്ങൾ വൻ പ്രചാരം നേടി. അമുലിനെ പ്രതിനിധാനം ചെയ്യുന്നതിനൊപ്പം രാജ്യത്തെ പൊതുവിഷയങ്ങളിലും വിവാദങ്ങളിലും വരെ അമുൽ ഗേൾ ഇടപ്പെട്ടു. 2016ൽ അമുൽ ഗേളിന്റെ അൻപതാം പിറന്നാൾ വിപുലമായി ആഘോഷിച്ചിരുന്നു.
ആറു പതിറ്റാണ്ടായി അമുൽ പരസ്യവിഭാഗത്തിന്റെ ഭാഗമായിരുന്നു ഡകൂൻഹ. പരസ്യമേഖലയിലെ പ്രശസ്തൻ അന്തരിച്ച ജർസൻ ഡകൂനാ സഹോദരനാണ്. സാസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഭാര്യ: നിഷ. മകൻ: രാഹുൽ.