കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകണം. വിടുതല്‍ ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും. അന്ന് സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പ്രതികളും ഹാജരാകണമെന്നും കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവിട്ടു.
വിടുതല്‍ ഹര്‍ജി പരിഗണിക്കുന്ന ഈ മാസം 25ന് കേസിലെ മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. എന്നാല്‍ വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ സാധാരണ നിലയില്‍ പ്രതികള്‍ ഹാജരാകേണ്ടതില്ലെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി തള്ളി
ഇത്രയും കാലം കേസ് പരിഗണിക്കുന്ന വേളയില്‍ ഒരിക്കല്‍ പോലും സുരേന്ദ്രന്‍ ഹാജരായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.