Share this Article
മലയാളത്തിലെ നടന്മാർക്കെതിരെ പറഞ്ഞാൽ വീട്ടിൽ വന്ന് അടിക്കും'; ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം
വെബ് ടീം
posted on 26-08-2024
1 min read
THREAT CALL TO BHAGYALAKSHAMI

കൊച്ചി: നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്കൊപ്പം നിന്നാൽ അടിക്കും എന്നാണ് ഫോൺ മുഖേന ലഭിച്ച അജ്ഞാത ഭീഷണി.ഭാ​ഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചു കൊണ്ട് വന്ന കോളിൽ മലയാളത്തിലെ നടന്മാർക്കെതിരെ പറഞ്ഞാൽ മർദിക്കും എന്നായിരുന്നു ഭീഷണി ഉയര്‍ത്തിയത്. നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തിൽ സൈബര്‍ പൊലീസിൽ പരാതി നൽകുമെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories