ഗാസയ്ക്ക് മേലുള്ള നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്.
അതേസമയം ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫ ശവപറമ്പായി മാറിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
വടക്കന്‍ ഗാസ വിട്ട് ഹമാസ് തെക്കോട്ട് പാലായനം ചെയ്യുകയാണെന്നും, ഹമാസിന്റെ ഉന്നത നേതാക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ രംഗത്തെത്തിയിരിക്കുകയാണ് . നേരത്തെ ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തെ തുടര്‍ന്ന് യുഎന്നില്‍ ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയത്തില്‍ ഇന്ത്യ വോട്ടുചെയ്യാതെ പിന്മാറിയിരുന്നു.