ഇംഫാൽ: സിപിഐ നേതാവും ദേശീയ വനിത ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനിരാജക്കെതിരെ മണിപ്പൂരില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു.മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ചില ആരോപണങ്ങള്‍ ആനി രാജ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇംഫാല്‍ പൊലീസ് സ്റ്റേഷനില്‍ ആനി രാജക്കും ദേശീയ വനിതാ ഫെഡറേഷന്‍ നേതാക്കളായ നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയും കേസെടുത്തത്.
മണിപ്പൂരിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് കലാപമാണ് എന്ന ആനി രാജയുടെ പ്രതികരണത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തിൽ പെട്ട വനിതകൾ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമർശത്തിന് എതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .ഇംഫാൽ പോലീസ് സ്റ്റേഷനിൽ ആണ് ഇരു കേസുകളും രജിസ്റ്റർ ചെയ്തത്. രാഷ്ട്രപതിക്കും ഗവർണർക്കും എതിരെ കലാപ ആഹ്വാനം നടത്തിയെന്നും കേസിൽ പറയുന്നു.
ആനി രാജയ്ക്ക് പുറമെ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവർക്ക് എതിരെയും രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ ദീക്ഷ ദ്വിവേദി സുപ്രീം കോടതിയെ സമീപിച്ചു. ഇതിൽ ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞു.