തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലയില്‍ ശക്തമായ മഴ. എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നഗരമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി റോഡുപണി നടക്കുന്നതിനാല്‍ മിക്കയിടത്തും വെള്ളക്കെട്ടുണ്ട്. ജില്ലയിൽ കാര്യമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നെയ്യാറ്റിന്‍കര, പാറശ്ശാല, പൊഴിയൂര്‍, മലയോര മേഖലകളിലും കനത്ത മഴ, തുടരുകയാണ്. ശക്തമായ മഴ ഉള്ളതിനാല്‍ , പൊന്മുടി , കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ആനാട്, വഞ്ചുവം മേഖലകളില്‍ റോഡിലേയ്ക്ക് വെള്ളം കയറി. ഇതുമൂലം ഗതാഗതത്തിന് പ്രതിസന്ധിയുണ്ട്.