Share this Article
Union Budget
മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 01-07-2023
1 min read
HOUSEWIFE DIES IN ACCIDENT

പാലാ: ബൈക്കപകടത്തിൽ ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിനു പിന്നിൽനിന്നു വീണാണ് മരണം. കൊഴുവനാൽ ഐക്കരയിൽ പരേതനായ തങ്കപ്പന്റെ മകൾ ബിന്ദു (48) ആണ് മരിച്ചത്. കൊഴുവനാൽ ടൗണിനു സമീപം ഇന്നലെ രാവിലെ 8.15ന് ആണ് അപകടം.

മകൻ അശ്വിൻ പ്രസാദിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ താഴെവീണ ബിന്ദുവിനെ ഉടൻ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories