ദേശീയ തലത്തില്‍ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ്, യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 99.99 ശതമാനം സ്‌കോര്‍ നേടി തമിഴ്‌നാടിന്റെ പ്രബഞ്ജന്‍ ജെ, ആന്ധ്രാപ്രദേശിന്റെ ബോറ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ദേശീയ തലത്തില്‍ ഒന്നാമതായി. അതേസമയം കേരളത്തില്‍ നിന്ന് കോഴിക്കോട് സ്വദേശി ആര്യ ആര്‍.എസ് 23ാം റാങ്കും നേടി.