Share this Article
image
സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം തീവ്ര മഴക്ക് സാധ്യത
Heavy rain is likely in the state for the next two days

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം തീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ  പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു, ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു, ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി.

എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വടക്കൻ കേരളതീരത്തു നിന്നും ലക്ഷദ്വീപ് കർണാടക തീരങ്ങളിലാണ് മത്സ്യബന്ധനത്തിന് വിലക്കുള്ളത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories