Share this Article
പൂരം വെടിക്കെട്ടില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യം;V N വാസവന്‍ കത്തയച്ചു
VN Vasavan

തൃശൂര്‍ പൂരം വെടിക്കെട്ടില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ കത്തയച്ചു. ഉത്തരവില്‍ 35-ഓളം നിബന്ധനകള്‍ ഉണ്ട്. നിലവില്‍ വെടിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യമാണ്.

ആചാരങ്ങളുടെ ഭാഗമായി കൂടിയാണ് വെടിക്കെട്ട് നടത്തുന്നത്. വിഷയത്തില്‍ സുരേഷ് ഗോപി ഗൗരവതരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കാന്‍ ഇല്ലെന്നും വാസവന്‍ പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories