Share this Article
മാവേലിക്കരയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മരണം
വെബ് ടീം
posted on 15-07-2023
1 min read
TWO WHEELAR CAUGHT UP WITH AUTORIKSHA TWO DIES

ആലപ്പുഴ: മാവേലിക്കര പ്രായിക്കര പാലത്തില്‍  ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.  ഓട്ടോറിക്ഷ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരീന്ദ്രന്‍, സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കുറത്തികാട് പാലാഴി വീട്ടില്‍ ആതിര അജയന്‍ (23) എന്നിവരാണ് മരിച്ചത്. ഹരീന്ദ്രന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലും ആതിരയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലുമാണുള്ളത്.

ഇന്നു വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. ഓട്ടോ ഡ്രൈവറായ ഹരീന്ദ്രന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ആതിര ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories