Share this Article
image
ഡിസി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍
വെബ് ടീം
posted on 13-11-2024
1 min read
ep jayarajan

തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍. ഡിസി ബുക്‌സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിന്‍വലിക്കണമെന്നും ഖേദം പ്രകടിപ്പിക്കണമെന്നും അത് പരസ്യപ്പെടുത്തണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അഡ്വ. കെ വിശ്വനാണ് ഇപി ജയരാജന് വേണ്ടി വക്കീല്‍ നോട്ടിസ് അച്ചത്

' എന്റെ കക്ഷി തന്റെ ആത്മകഥയുടെ പണിപ്പുരയിലാണ്. അത് പൂര്‍ത്തികരിച്ച് അവര്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കണമെന്ന് ആലോചന നടക്കുന്നതിന് ഇടയില്‍ തികച്ചും ദുഷ്ടലാക്കോട് കൂടിയും സമൂഹത്തില്‍ തെറ്റിദ്ധാരണ ധരിപ്പിക്കുന്നതിനും എന്റെ കക്ഷിയുടെ പേരില്‍ ഒരു ആത്മകഥ പ്രസിദ്ധികരിച്ചതായി മനസിലാക്കുന്നു. അത് എന്റെ കക്ഷി എഴുതിയത് അല്ല. എന്റെ കക്ഷിയുടെ അറിവോ സമ്മതമോ ഇല്ലാതെ ആത്മകഥയുടെ ഭാഗം എന്ന നിലയില്‍ ആയതിന്റെ പിഡിഎഫ് പുറത്തുവിട്ടത് കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുന്നതിന് വേണ്ടിയാണ്.ആത്മകഥയുടെ ഭാഗമായി എഴുതാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചത് അപലപീനയമാണ്. അത് സമൂഹത്തില്‍ എന്റെ കക്ഷിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചാണ്. ഇതേതുടര്‍ന്ന് ഏറെ അപരിഹാര്യമായ കഷ്ടനഷ്ടങ്ങളാണ് നേരിടുന്നത്. ഈ നോട്ടീസ് കിട്ടിയ ഉടനെ ആത്മകഥ എന്ന നിലയില്‍ ഡിസി ബുക്‌സ് പുറത്തുവിട്ട സര്‍വ പോസ്റ്റുകളും ആത്മകഥാ ഭാഗങ്ങളും പിന്‍വലിച്ച്് എന്റെ കക്ഷിയോട് നിര്‍വ്യാജം ഖേദപ്രകടനം നടത്തണമെന്ന് ഉൾപ്പടെയാണ് നോട്ടീസിൽ ഉള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories