സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപക മഴക്ക് സാധ്യത. അറബികടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാതലത്തില്‍ ഇടിമിന്നലിനും കാറ്റോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന്റെ ഭാഗമായി ജൂണ്‍ പത്തുവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറയിച്ചു.
തെക്ക്-കിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യുനമര്‍ദ്ദം മധ്യ തെക്കന്‍ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക്-കിഴക്കന്‍ അറബിക്കടലിനും മുകളില്‍ വച്ചാണ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. അതേസമയം കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.