Share this Article
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പി.ആര്‍.അരവിന്ദാക്ഷന് ഇടക്കാല ജാമ്യം
PR Aravindakshan granted interim bail in Karuvannur bank fraud case

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന് ഇടക്കാല ജാമ്യം. പത്ത് ദിവസത്തേക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

മകളുടെ വിവാഹ ആവശ്യത്തിനായി 20 ദിവസത്തേക്ക് ജാമ്യം അനുവദിക്കണം എന്നായിരുന്നു അരവിന്ദാക്ഷന്റെ ആവശ്യം. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഹൈക്കോടതി ഉപാധികളോടെ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് അരവിന്ദാക്ഷനെ ഇ ഡി അറസ്റ്റ് ചെയ്തത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories