Share this Article
പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദര്‍ശനത്തിനായി പോളണ്ടിലേക്ക്...
narendra modi


പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദര്‍ശനത്തിനായി പോളണ്ടിലേക്ക് തിരിച്ചു. 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍  പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. ഇന്ത്യ-പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70 വാര്‍ഷികാഘോഷ വേളയിലാണ് മോദിയുടെ സന്ദര്‍ശനം. പോളണ്ടുമായി ആഴത്തില്‍ വേരോടിയ സൗഹൃദം ഇന്ത്യ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്നു.

ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള രണ്ട് രാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഈ ബന്ധത്തെ വീണ്ടും കരുത്തുറ്റതാക്കുന്നു' എന്നാണ് പോളണ്ടിലേക്കു പോകും മുന്‍പ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories