Share this Article
image
മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു, നാവികസേന രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു, 'നാലാം സ്പോട്ടിൽ' പ്രതീക്ഷ
വെബ് ടീം
posted on 27-07-2024
1 min read
arjun-rescue-mission-malpa-team-to-descend-on-gangavali

ഷിരൂർ: മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു. നാലാം സ്പോട്ടിൽ തിരച്ചിലിറങ്ങവെയാണ് ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടത്. ശരീരത്തിൽ കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകട കാരണം. നാവിക സേന സുരക്ഷിതമായി ഈശ്വർ മൽപെയെ കരയ്ക്കെത്തിച്ചു. മൂന്നാം ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. മുങ്ങൽ വിദഗ്ധർ വീണ്ടും പുഴയിൽ ഇറങ്ങും. നദിയിൽ ശക്തമായ അടിയൊഴുക്ക്. സിഗ്നൽ ലഭിച്ച നാലാം സ്പോട്ടിലാണ് പരിശോധന.

വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. ആദ്യഘട്ടമെന്നോണം ഇവർ സിഗ്നൽ ലഭിച്ച ഇടത്ത് മുങ്ങാങ്കുഴിയിട്ടു. ശക്തമായ അടിയൊഴുക്കാണ് നദിയിൽ. പ്രദേശത്ത് ചാറ്റൽ മഴയും ഉണ്ട്. രണ്ടുതവണ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി.

നേരത്തെ നാലിടങ്ങളിലായിട്ടാണ് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലാമിടത്താണ് ഇപ്പോൾ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അർജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.

ഉടുപ്പിക്ക് സമീപം മൽപെയിൽ നിന്നെത്തിയ 'ഈശ്വർ മൽപെ' എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്.വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ലാത്തതിനാൽ കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാ​ഗം ഏതാണെന്നും ലോഹഭാ​ഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുകയെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. റഡാർ ഉപയോ​ഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്താനാകുമെന്നും ഇവർ പറഞ്ഞിരുന്നു.`


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories