മണിപ്പൂരില്‍ ഈ മാസം ആദ്യം ആരംഭിച്ച പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയതിനെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു.
അഞ്ച് ജില്ലകളില്‍ ശനിയാഴ്ച വരെ സെല്ലുലാര്‍, ബ്രോഡ്ബാന്‍ഡ് , ഡാറ്റാ സേവനങ്ങള്‍ വിച്ഛേദിച്ചു കൊണ്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വിദ്വേഷ വീഡിയോകള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നതിനാലാണ് നടപടിയെന്ന് സര്‍ക്കാര്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ടു ദിവസത്തേക്ക് നീട്ടി. സംഘര്‍ഷം അക്രമാസക്തമായതിനെത്തുടര്‍ന്ന് ഇംഫാല്‍ ജില്ലകളിലും തൗബാലിലും ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.