Share this Article
6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് പാലം മോഷ്ടിച്ചു; 4 പേർ അറസ്റ്റിൽ
വെബ് ടീം
posted on 08-07-2023
1 min read
6000 KILOGRAM BRIDGE STOLEN FROM MUMBAI

സ്വർണം,ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്ന വാർത്തകൾ നാം സ്ഥിരം അറിയാറുണ്ട്. എന്നാൽ ഒരു പാലം മോഷണം പോയി എന്ന് അറിഞ്ഞാലോ ആശ്ചര്യം വരുന്നില്ലേ. എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ചു.  മുംബൈയിൽ നിന്നാണ്  90 അടി നീളവും, 6000 കിലോഗ്രാം ഭാരമുള്ള ഒരു ഇരുമ്പ് പാലം മോഷ്ടിക്കപ്പെട്ടത്.മുംബൈയിലെ മലാഡ് വെസ്റ്റിൽ നിന്ന് കഴിഞ്ഞ മാസം 26 നാണ് പാലം മോഷണം. തൊണ്ണൂറ് അടി നീളമുള്ള ഈ പാലത്തിന്റെ ഭാരം ആറായിരം കിലോ ആയിരുന്നു.അദാനി ഇലക്‌ട്രിസിറ്റിൻ്റെ വലിയ വൈദ്യുതി കേബിളുകൾ കൊണ്ടുപോകുന്നതിനാണ് താല്‍ക്കാലിക ഇരുമ്പ് പാലം നിർമ്മിച്ചതെന്ന് ബംഗൂർ നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒരു കോണ്‍ക്രീറ്റ് പാലം ഈ വർഷം ഇവിടെ വന്നതിനെ തുടർന്ന് ഇരുമ്പ് പാലം മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ജൂൺ 26 ന് അദാനി ഇലക്‌ട്രിസിറ്റി അധികൃതർ പാലം പരിശോധിക്കാനെത്തിയപ്പോഴാണ് പാലം കാണാനില്ലെന്ന് കണ്ടെത്തിയത്. പാലം നിർമ്മിക്കുന്നതിന് കരാർ ഏറ്റെടുത്ത കമ്പനി തന്നെ ഇത് സംബന്ധിച്ച് ബംഗൂർ നഗർ പൊലീസിൽ പരാതി നൽകി.ചിലർ ഗ്യാസ് കട്ടർ ഉപയോഗിച്ച് പാലം മുറിച്ചുമാറ്റുകയും പിന്നീട് എടുത്തുകൊണ്ടുപോവുകയുമായിരുന്നു.

സിസിടിവി ഇല്ലാതിരുന്നതിനാൽ സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു കേസന്വേഷണം. നിലവിൽ പാലം മോഷണവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരിൽ ഒരാൾ അദാനി ഇലക്‌ട്രിസിറ്റിക്ക് പാലം പണിയാൻ കരാർ നൽകിയ കമ്പനിയിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച സാധനങ്ങളെല്ലാം പൊലീസ് കണ്ടെടുത്തതായി അദാനി ഇലക്‌ട്രിസിറ്റി വക്താവ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories