Share this Article
image
എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; കാനഡയിലേക്ക് തിരിച്ചുവിട്ടു
വെബ് ടീം
10 hours 18 Minutes Ago
1 min read
air india

ഡല്‍ഹിയില്‍ നിന്നും ഷിക്കാഗോയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കാനഡയിലേക്ക് വഴി തിരിച്ചുവിട്ടു. ഓണ്‍ലൈന്‍ വഴിയാണ് വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. അടിയന്തര സുരക്ഷാനടപടിയെന്നോണം AI 127 വിമാനം കാനഡയിലെ ഇക്വാലുവിറ്റില്‍ ഇറക്കിയതായും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. 

കാനഡയില്‍ വിമാനം ഇറക്കിയതിന് പിന്നാലെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി വിശദമായി വീണ്ടും പരിശോധിച്ചു. വിമാനവും സുരക്ഷാപരിശോധനകള്‍ നടത്തി. യാത്ര പുനഃരാരംഭിക്കുന്നത് വരെ യാത്രക്കാര്‍ക്ക് വേണ്ട മതിയായ സൗകര്യമൊരുക്കാന്‍ എയര്‍ ഇന്ത്യ നിര്‍ദേശിച്ചതായും വക്താവ് അറിയിച്ചു. ഇന്നലെ മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഈ വിമാനം ഡല്‍ഹി വഴിയാണ് ഇതേത്തുടര്‍ന്ന് തിരിച്ചുവിട്ടത്. വിശദമായ പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories