Share this Article
കെ. സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്
വെബ് ടീം
posted on 26-07-2023
1 min read
no case can be taken against govindan in connection with remark against sudhakaran says crime branch

കൊച്ചി: കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എംപിയ്ക്കെതിരായ പരാമർശത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കേസെടുക്കാനാകില്ലെന്ന് കളമശ്ശേരി ക്രൈം ബ്രാഞ്ച് എസ്.പി. ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകി. ഗോവിന്ദനെതിരേ കലാപാഹ്വാന കുറ്റം നിലനിൽക്കില്ലെന്നാണ് റിപ്പോർട്ട്. 

മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ടാണ് എം വി ഗോവിന്ദൻ, സുധാകരനെതിരേ പരാമർശം നടത്തിയത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സുധാകരനെതിരേ ഗോവിന്ദൻ അതിരൂക്ഷമായ ആരോപണം ഉന്നയിച്ചത്.

ഗോവിന്ദന്റെ പരാമർശം കലാപാഹ്വാനത്തിന്റെ പരിധിയിൽ വരുമെന്ന് ആരോപിച്ചാണ് പായിച്ചിറ നവാസ് എന്നയാൾ പോലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ   പ്രാഥമികാന്വേഷണം പൂർത്തിയാക്കി  കളമശ്ശേരി ക്രൈം ബ്രാഞ്ച് എസ്.പി. ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ എം.വി. ഗോവിന്ദനെതിരേ കേസ് നിലനിൽക്കില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കലാപാഹ്വാനക്കുറ്റം നിലനിൽക്കുന്ന ഒരു പരാമർശവും ഗോവിന്ദൻ നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്രൈം ബ്രാഞ്ച് മേധാവി റിപ്പോർട്ടിൽ നിയമോപദേശം തേടി തുടർ നടപടികൾ സ്വീകരിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories