കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിക്കു കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതോടെ അടിസ്ഥാന സൗകര്യമൊരുക്കാനുള്ള ടെൻഡർ ഉടൻ വിളിക്കും. 3806 കോടി രൂപ ചിലവ് ആണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്നത്. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗൺഷിപ് പദവി നൽകാനും തീരുമാനമായി.
കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ മാനുഫാക്ചറിങ് ക്ലസ്റ്ററിനായി ആഗോള ടെൻഡർ ക്ഷണിക്കാനാണ് തീരുമാനം. പദ്ധതിക്കായി പ്രൊജക്റ്റ് മാനേജ്മെന്റ് കൺസ്ൾട്ടന്റിനെയും നിശ്ചയിക്കും. ഇതിനായുള്ള സമയക്രമവും നിശ്ചയിച്ചു. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗൺഷിപ് പദവിയും നൽകും.
പദ്ധതിക്കുള്ള കേന്ദ്രനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. 3806 കോടി രൂപ ചിലവ് കണക്കാക്കുന്ന പദ്ധതിയുടെ 50% ചിലവും സംസ്ഥാനമാണ് വഹിക്കുന്നത്. പദ്ധതിക്കായി 1789.92 കോടി രൂപ ചെലവാക്കി പദ്ധതിക്കായി ആവശ്യമായ 1710 ഏക്കർ സ്ഥലം സംസ്ഥാനം ഏറ്റെടുത്തിരുന്നു.
ഈ പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്ത് പതിനായിരം കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.