Share this Article
image
2010ലെ പ്രകോപനപരമായ പ്രസംഗം; അരുന്ധതി റോയിയെ യുഎപിഎ പ്രകാരം വിചാരണ ചെയ്യാന്‍ അനുമതി
Incendiary speech in 2010; Arundhati Roy allowed to be tried under UAPA

എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ പ്രകാരം വിചാരണ ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി ലഫ്നന്റ് ഗവര്‍ണര്‍ വി കെ സെ്കസേന. 2010ല്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് അരുന്ധതി റോയിയെയും കശ്മീര്‍ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനിനെയും വിചാരണ ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്.

2010ല്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യദ്രോഹപരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് കുറ്റം ചുമത്തി വിചാരണ നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുവാദം നല്‍കിയത്. പരാമര്‍ശത്തിനെതിരെ കശ്മീരില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകന്‍ സുശീല്‍ പണ്ഡിറ്റ് നല്‍കിയ പരാതിയിലാണ് നടപടി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories