അജ്മാനില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി ഇറാന്‍ പട്ടാളത്തിന്റെ പിടിയിലായ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് സ്വദേശികളുടെ കുടുംബങ്ങള്‍ ആശങ്കയില്‍. എന്ന് ജയില്‍ മോചിതരാകും എന്ന കാര്യത്തില്‍ ഇനിയും ഉറപ്പ് കിട്ടിയിട്ടില്ല. തങ്ങളുടെ വേണ്ടപ്പെട്ടവര്‍ ജയിലില്‍ മര്‍ദ്ദനത്തിന് ഇരയായി എന്ന് ബന്ധുക്കള്‍ പറയുന്നു.