Share this Article
22കാരി തൂങ്ങിമരിച്ച നിലയിൽ, ഭർത്താവിൻ്റെ മൃതദേഹം തടാകത്തിലും; സംഘർഷം
വെബ് ടീം
posted on 22-08-2024
1 min read
COUPLE DEAD

ബെംഗളൂരു: മാണ്ഡ്യയില്‍ ദമ്പതികൾ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. കെ.ആര്‍. പേട്ട് കിക്കേരി സ്വദേശികളായ മോഹന്‍ (27), സ്വാതി (22) എന്നിവരാണ് മരിച്ചത്. സ്വാതിയെ ചൊവ്വാഴ്ച രാത്രി തൂങ്ങി മരിച്ചനിലയിലും മോഹനെ ബുധനാഴ്ച രാവിലെ തടാകത്തില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.

സ്വാതിയുടെ മരണത്തിനു പിന്നാലെ മോഹനെ കാണാതായിരുന്നു. ഇതിനിടെ സ്വാതിയെ മോഹന്‍ കൊന്നതാണെന്നാരോപിച്ച് ബന്ധുക്കള്‍ മോഹന്റെ വീടാക്രമിച്ച് തീയിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച രാവിലെ മോഹനെ ഗ്രാമത്തിലെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ദമ്പതിമാര്‍ക്ക് 10 മാസം പ്രായമുള്ള കുട്ടിയുണ്ട്. കിക്കേരി പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories