പോർട്ട്ബ്ലെയർ: കാലവർഷം ആൻഡമാനിലെത്തി. തെക്കുപടിഞ്ഞാറന്‍ കാലവർഷം ആൻഡമാൻ & നികോബാർ ദ്വീപുകളിലെത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം. മേയ് 31ഓടെ കേരളത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും.
കേരളത്തിൽ കാലവർഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവർഷത്തിന്‍റെ പുരോഗതി നിർണയിക്കുന്നത്. ഉത്തരേന്ത്യയിൽ കടുത്ത ചൂടും ഉഷ്ണതരംഗ മുന്നറിയിപ്പും നിലനിൽക്കുന്ന സാഹചര്യത്തിൽ കാലവർഷത്തിന്‍റെ കടന്നുവരവിന് ഏറെ പ്രാധാന്യമാണുള്ളത്.