Share this Article
ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
വെബ് ടീം
posted on 26-08-2024
1 min read
BRISBANE MALAYALI

ബ്രിസ്ബന്‍: ഓസ്ട്രേലിയയിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ബോണോഗിനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഗോള്‍ഡ്‍കോസ്റ്റില്‍ റൊബീന ഹോസ്പിറ്റലില്‍ ഡോക്ടറായ ആഗ്നു അലക്സാണ്ടറുടെ മകനായ ബഞ്ചമിനാണ് (21)മരിച്ചത്.  

വ്യാഴാഴ്ച വെളുപ്പിന് ഉണ്ടായ അപകടത്തിൽ ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു. വാഹനം ഓടിച്ചിരുന്ന ബഞ്ചമിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റ് സുഹൃത്തുക്കളെ ഗുരുതരമായ പരുക്കുകളോടെ ഗോൾഡ്കോസ്റ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 

മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മറ്റി അംഗവും തിരുവനന്തപുരം പേരുകാവ് സെന്‍റ് ഡയനീഷ്യസ് പള്ളി വികാരിയുമായ ഫാ. കോശി അലക്സാണ്ടർ ആഷ്ബിയുടെ സഹോദരപുത്രനാണ് ബഞ്ചമിൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories