ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ജാമ്യം. അറസ്റ്റിലായി ജൂൺ 21നു മൂന്നു മാസം തികയാനിരിക്കെയാണു റൗസ് അവന്യൂവിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം.
നേരത്തേ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുറച്ചുദിവസം കെജ്‌രിവാൾ ജാമ്യത്തിലിറിങ്ങിയിരുന്നു. അന്നു സുപ്രീംകോടതിയുടെ ഇടക്കാലജാമ്യം ലഭിച്ച കെജ്‌രിവാൾ ജൂൺ രണ്ടിനാണു തിരികെ ജയിലിൽ പ്രവേശിച്ചത്.