അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്ത് കപ്പലില്‍ നടന്ന യോഗാഭ്യാസത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തു. 19 സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യോഗാഭ്യാസങ്ങള്‍ ചെയ്തു.നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍, നേവല്‍ വെല്‍ഫെയര്‍ ആന്‍ഡ് വെല്‍നസ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി.കലാ ഹരികുമാര്‍, ഇന്ത്യന്‍ നാവികസേനയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.