Share this Article
Union Budget
കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
The High Court


വടകര തെരഞ്ഞെടുപ്പില്‍  വ്യാജ  കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ വടകര  പോലീസ് അനുബന്ധ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇടത് സൈബര്‍ ഗ്രൂപ്പുകളാണ് ആദ്യം വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട് .

സ്‌ക്രീന്‍ ഷോട്ട്  പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലായെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് നേതാവ്  പി.കെ ഖാസിം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

വ്യാജ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത പോരാളി ഷാജി ഫേസ്ബുക് പേജിന്റെ ഉടമ വഹാബിന്റെയടക്കം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories