Share this Article
image
കൊളിജീയം ശുപാര്‍ശ; കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിതിൻ ജംദാറിനെ നിയമിക്കും
വെബ് ടീം
posted on 11-07-2024
1 min read
justice-nitin-madhukar-jamdar-will-be-appointed-as-chief-justice-of-kerala-high-court-collegium-has-given-a-recommendation

ന്യൂഡൽഹി: ജസ്റ്റിസ്‌ നിതിൻ ജംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കും. ഇതു സംബന്ധിച്ച് കൊളിജീയം ശുപാർശ നൽകി. നിലവിൽ ബോംബെ ഹൈകോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ്‌ ആണ് നിതിൻ ജാംദാര്‍. 

2023 മെയിലാണ് നിതിൻ ജാംദാറിനെ ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. സൊലാപൂരില്‍ അഭിഭാഷക കുടുംബത്തിലാണ് മൂന്നാം തലമുറയിലുള്ള മുതിര്‍ന്ന ജഡ്ജാണ് ജസ്റ്റിസ് നിതിൻ ജാംദാർ.ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ നിയമനഉത്തരവ് പുറത്തിറങ്ങും.

ഇതിനിടെ, സുപ്രീം കോടതിയിലേക്ക് രണ്ട് ജഡ്ജിമാരെ കൂടി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ കോടിസ്വർ സിങ്ങ്, മദ്രാസ് ഹൈക്കോടതി ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാമെന്ന് കൊളീജിയം ശുപാർശ. ജസ്റ്റിസ് അനിരുദ്ധാ ബോസ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവർ വിരമിച്ചതിെനെ തുടർന്ന് സുപ്രീം കോടതിയിൽ രണ്ട് ഒഴിവുകളുണ്ടായിരുന്നു.

ഈ ഒഴിവുകൾ നികത്താനാണ് പുതിയ രണ്ട് ജഡ്ജിമാരുടെ നിയമന ശുപാർശ സുപ്രീംകോടതി കൊളീജിയം നടത്തിയത്. സുപ്രീംകോടതിയിൽ വടക്കുകിഴക്കൻ മേഖലയുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മണിപ്പുരിൽ നിന്നുള്ള കോടിസ്വർ സിങ്ങിനെ ശുപാർശ ചെയ്യുന്നത്. പിന്നോക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് ജസ്റ്റിസ് മഹാദേവന് മുൻഗണന നൽകാൻ കാരണമെന്ന്  കൊളീജിയം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories