തിരുവനന്തപുരം: കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ശബരിമല തീര്‍ഥാടനകാലം കൂടി കണക്കിലെടുത്ത് ഉണ്ടായ അതിവേഗ ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദി അറിയിക്കുന്നതായി വി മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ശുഭയാത്ര.
വന്ദേ ഭാരത് ഇനി ചെങ്ങന്നൂരിലും നിര്‍ത്തും.
കാസര്‍ഗോഡ് - തിരുവനന്തപുരം
വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ച റയില്‍വേ മന്ത്രാലയത്തിന് നന്ദി. ആലപ്പുഴ ബിജെപി ജില്ലാ ഘടകം മുന്നോട്ട് വെച്ച നിര്‍ദേശം കേന്ദ്രറെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
തൊട്ടുപിന്നാലെ തന്നെ ഇടപെടല്‍ നടത്തിയ
അശ്വനി വൈഷ്ണവ്ജിയെ സ്‌നേഹാദരത്തോടെ സ്മരിക്കുന്നു.
ശബരിമല തീര്‍ത്ഥാടനകാലം കൂടി കണക്കിലെടുത്ത് ഉണ്ടായ അതിവേഗ ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്രമോദിജിയോടും നന്ദി അറിയിക്കുന്നു.