Share this Article
മുളകുസ്പ്രേ അടിച്ച് തള്ളിയിട്ടു; വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത് സൈനികന്‍
വെബ് ടീം
posted on 13-07-2023
1 min read
Pepper spray poured on wome and theft

കണ്ണൂർ കൂത്തുപറമ്പിൽ സ്വർണമാല കവർന്ന സൈനികനെ പിടികൂടിയത് സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ. ബന്ധുവായ സൈനികൻ സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണമാല കവർന്നു കടന്നു കളയുകയായിരുന്നു. പിണറായി വെണ്ടുട്ടായി സ്വദേശി അരുൺ കുമാറാണ് പിടിയിലായത്. വീട്ടമ്മയുടെ മുഖത്ത് മുളകുസ്പ്രേ അടിച്ച് വീഴ്ത്തിയാണ് മൂന്ന് പവൻ മാല കവർന്നത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പന്നിയോറയിലെ ജാനകിയുടെ മാലയാണ് കവർന്നത്. ജാനകിയുടെ മകനെ അന്വേഷിച്ച് വീട്ടിലെത്തിയ യുവാവ് മുഖത്ത് മുളകുസ്പ്രേ അടിച്ച് തള്ളിയിട്ട് മാലയുമായി കടന്നുകളയുകയായിരുന്നു. അപ്രതീക്ഷിതമായ നീക്കത്തിൽ നിലത്തുവീണ ജാനകിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണത്താലിമാലയും പൊട്ടിച്ച് അരുൺ കുമാർ ഓടി മറയുകയായിരുന്നു. മാലയുടെ ഒരു ഭാഗം പൂമുഖത്തെ വാതിൽപ്പടിയിൽ വീണു.

ജാനകി തനിച്ചായിരുന്നു വീട്ടിൽ താമസം. വെളള ഇരുചക്ര വാഹനത്തിൽ നീല മഴക്കോട്ട് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. മൂന്ന് പവൻ മാലയുടെ ഒരു ഭാഗം സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. 

ജാനകിയുടെ മകനായ കേബിൾ ടിവി ഓപ്പറേറ്റർ ഷാജിയെ അന്വേഷിച്ച് ഉച്ചയ്ക്ക് ഒരാൾ വീട്ടിലെത്തി. വീട്ടിനുളളിൽ നിന്നാണ് ജാനകി ഇയാളോട് സംസാരിച്ചത്. ഷാജിയെ രണ്ട് ദിവസമായി ഫോണിൽ കിട്ടുന്നില്ലെന്ന് പറഞ്ഞ അജ്ഞാതൻ വീട്ടിനുളളിലേക്ക് കയറി ജനാകിയുടെ മുഖത്ത് മുളകുസ്പ്രേ അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ നീക്കത്തിൽ നിലത്തുവീണ ജാനകിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണത്താലിമാലയും പൊട്ടിച്ച് അരുൺ കുമാർ ഓടി മറയുകയായിരുന്നു. മാലയുടെ ഒരു ഭാഗം പൂമുഖത്തെ വാതിൽപ്പടിയിൽ വീണു.കഴിഞ്ഞ ദിവസം ചോദ്യം ചെയ്തെങ്കിലും അരുൺ കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ മാല മമ്പറത്ത് വിൽക്കാൻ ചെന്നതോടെ ഇയാള്‍ കുടുങ്ങുകയായിരുന്നു. കൂത്തുപറമ്പ് സിഐ ശ്രീഹരിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories