Share this Article
നടൻ ബാല വിവാഹിതനായി
bala marrige

നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. 

വീണ്ടും വിവാഹം കഴിക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബാല വിവാഹ ജീവിതത്തിലേയ്ക്ക് കടന്നു. ഇത്തവണ ജീവിത സഖിയായത് ബന്ധുവായ കോകില .കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും . സുഹൃത്തുക്കളും ചടങ്ങിന് സാക്ഷികളായി.

പ്രമുഖ ഗായിക അടക്കം മൂന്നൂ പേര്‍ ജീവിത സഖിയായി എത്തിയിരുന്നു എങ്കിലും വിവാഹജീവിതം പ്രതിസന്ധികൾ നിറഞ്ഞതായി. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യം നിന്നുപോകാതെ ഇരിക്കാന്‍ വിവാഹം ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസമാണ് ബാല അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories