Share this Article
ചേലക്കരയിൽ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമിട്ട് രമ്യ ഹരിദാസ്
വെബ് ടീം
posted on 16-10-2024
1 min read
Ramya Haridas Chelakkara By Election 2024

Chelakkara By Election 2024 : ചേലക്കര മണ്ഡലത്തിലെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. പാലക്കാട് എവൂർ ഹേമാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയ രമ്യ, ചേലക്കര മണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങളിലും സന്ദർശനം നടത്തി. 

തൃശ്ശൂർ തൃശ്ശൂർ ഡിസിസി ഓഫീസിലെത്തി നേതാക്കളെ സന്ദർശിച്ച ശേഷം കെ കരുണാകരൻ സ്മൃതി മണ്ഡപത്തിൽ എത്തി രമ്യ ഹരിദാസ് പുഷ്പാർച്ചന നടത്തി.

കൊണ്ടാഴി ,  തിരുവില്ലാമല , പഴയന്നൂർ പഞ്ചായത്തുകളിലാണ് ഇന്ന് രമ്യയുടെ പര്യടനം. കേരളം കാത്തിരുന്ന വിജയം ആയിരിക്കും ഇത്തവണത്തെതെന്നും  പാർട്ടി സാധാരണക്കാർക്ക് നൽകിയ അവസരമാണ് തൻറെ സ്ഥാനാർഥിത്വം എന്നും രമ്യ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories