തന്റേത് രാഷ്ട്രീയ വിജയമെന്ന് ഷാഫി പറമ്പില്‍. ഇതിന്റെ ക്രെഡിറ്റ് വടകരയിലെ ജനങ്ങള്‍ക്കാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്ന പറഞ്ഞ ബിജെപി അധ്യക്ഷനും സിപിഐഎമ്മിനും ഏറ്റ തിരിച്ചടിയാണ് തന്റെ വിജയം. കെ.മുരളീധരന്‍ തൃശ്ശൂരില്‍ പോയത് മതേതര ശക്തികള്‍ക്ക് വേണ്ടി പോരാടാനാണ്. അതിന്റെ ഗുണം മറ്റ് 19 മണ്ഡലങ്ങളിലും ഉണ്ടായിട്ടുണ്ട്. രാജ്യത്ത് ബി.ജെ.പിയുടെ അഹങ്കാരത്തിന് തിരിച്ചടിയേറ്റു.