ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിന് സമീപം എംഡിഎംഎയുമായി യുവതിയും യുവാവും പോലീസിന്റെ പിടിയിലായി.കൊല്ലം കൊട്ടിയം പറക്കുളം പറമ്പിൽ വയലിൽ ആഷിർ(35), തൃശൂർ വടക്കഞ്ചേരി മുണ്ടത്തിക്കോട് വേളൂർ കോടശ്ശേരിമല തലപ്പള്ളി വീട്ടിൽ നാഗമ്മ(24) എന്നിവരാണ് പിടിയിലായത്.10.99 ഗ്രാം എം ഡി എം എ ഇവരിൽ നിന്ന് പിടിച്ചെടുത്തു.ബംഗ്ളൂരുവിൽ നിന്നും എത്തിക്കുന്ന ലഹരി വസ്തുക്കൾ തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും.കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ടവരാണ് ഇവർ.അമ്പലപ്പുഴ ഡി വൈ എസ് പി ബിജു.വി.നായരുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡും പുന്നപ്ര ഹൗസ് ഓഫീസർ ലൈസാദ് മുഹമ്മദ്, സബ്ബ് ഇൻസ്പെക്ടർ ആർ.ആർ രാകേഷ് എന്നിവരും ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.