Share this Article
സാലറി ചലഞ്ച്; ഉത്തരവിൽ പുന:പരിശോധന വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ
Pinarayi Vijayan

വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ പുറത്തിറക്കിയ സാലറി ചലഞ്ച് ഉത്തവിനെതിരെ പ്രതിപക്ഷ സംഘടനകൾ. ഉത്തരവിൽ ദേഭഗതി വരുത്തമെന്നാണ് ആവശ്യം.

താഴ്ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉത്തരവിലെ മാനദണ്ഡം സാമ്പത്തിക ക്ലേശമുണ്ടാക്കുമെന്ന് പ്രതിപക്ഷ സര്‍വ്വീസ് സംഘടനയായ എന്‍ജിഒ. ഉത്തരവില്‍ പുന പരിശോധന ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി.

വയനാട് പുനരധിവാസത്തിനായി സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അടക്കമുള്ളവര്‍ അഞ്ച് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നതായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

ആദ്യ ഗഡു അടുത്ത മാസം മുതല്‍ ഈടാക്കി തുടങ്ങുന്ന സാഹചര്യത്തിലാണ് ഉത്തരവിനെതിരെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധമറിയിച്ചത്. സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം ജീവനക്കാർ ഉന്നയിക്കുന്നു.

5 ദിവസത്തില്‍ കുറയാത്ത ശമ്പളം മാത്രമേ സ്വീകരിക്കൂവെന്ന സര്‍ക്കാര്‍ നിലപാട് പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ക്ക് അടക്കം വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ പറയുന്നു. താഴ്ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കുമത് സാമ്പത്തിക ക്ലേശമുണ്ടാക്കുമെന്നാണ് പ്രതിപക്ഷ സര്‍വ്വീസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ ഉന്നയിക്കുന്നത്.

അതുകൊണ്ട് ഇഷ്ടമുള്ള തുക ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.

അതേസമയം, ഉത്തരവിറക്കുന്നതിന് മുന്‍പ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ യോഗം സര്‍ക്കാര്‍ വിളിച്ച് ചേർത്തിരുന്നു. യോഗത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പമെന്ന് അറിയിച്ച സംഘടനകളാണ് ഉത്തരവിറങ്ങി ദിവങ്ങള്‍ക്കുള്ളില്‍ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്…   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories