കൊച്ചി: തനിക്കെതിരെ പീഡന പരാതി നല്‍കിയ പെൺകുട്ടിയെ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും നടന്‍ നിവിന്‍ പോളി. വാര്‍ത്ത കൊടുക്കുമ്പോള്‍ എല്ലാം നല്‍കണം. ഓടിയൊളിക്കേണ്ട കാര്യമില്ല, നിയമപരമായി നേരിടും. ഏത് അന്വേഷണത്തിനും താന്‍ തയാറാണ്. ശാസ്ത്രീയപരിശോധനയ്ക്കും തയാര്‍. തനിക്കും കുടുംബമുണ്ടല്ലോ. എല്ലാവര്‍ക്കും ജീവിക്കണം. വ്യാജ ആരോപണങ്ങള്‍ തുടര്‍ന്നാല്‍ എല്ലാവരെയും ബാധിക്കും.
ഒന്നരമാസം മുന്‍പ് ഈ പരാതി വന്നു, അന്ന് പീഡനപരാതി ഇല്ലായിരുന്നു. എല്ലാവര്‍ക്കുമായി താന്‍ പോരാട്ടം തുടങ്ങുന്നു. എല്ലാവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണമല്ലോ.
പുതിയ പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്നും നിവിന്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.