Share this Article
വ്യവസായിയെ ഭീഷണിപ്പെടുത്തി 50 കോടി ആവശ്യപ്പെട്ടെന്ന പരാതി; HD കുമാരസ്വാമിക്കെതിരെ കേസെടുത്തു
HD Kumaraswamy

റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയെ ഭീഷണിപ്പെടുത്തി 50 കോടി രൂപ ആവശ്യപ്പെട്ടന്ന പരാതിയില്‍ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിക്കെതിരെ കേസെടുത്ത് പോലീസ്.

ബംഗളൂരു അമൃതഹള്ളി പോലീസാണ് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമിക്കും മുന്‍ എംഎല്‍സിക്കും എതിരെ കൊള്ളയടിക്കല്‍,  ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

നിഖില്‍ കുമാരസ്വാമി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചന്നപട്ടണ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുമാരസ്വാമി പണം ആവശ്യപ്പെട്ടതായാണ് പരാതിയില്‍.

അതേസമയം ആരോപണങ്ങള്‍ തള്ളി കുമാരസ്വാമി രംഗത്ത് വന്നു. തെരുവ് നായ്ക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളോട് താന്‍ പ്രതികരിക്കണോ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories