മണിപ്പൂര്‍ കലാപത്തില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്. നിരവധിപേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീടുവിട്ടിറങ്ങി.പശ്ചാത്താപം തോന്നുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
2025 ൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രതികരണം നടത്തിയത്.