ഇബ്രാഹീം നബിയുടെ ത്യാഗസ്മരണയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഒമാന്‍ ഉള്‍പ്പടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒരു മണിക്കൂറിനുള്ള പെരുന്നാള്‍ നമസ്‌കാരം ആരംഭിക്കും.
അതിന് ശേഷം ബലിപെരുന്നാളിന്റെ പ്രധാന കര്‍മമായ ബലികര്‍മം നടക്കും. പള്ളികളും ഈദ്ഗാഹുകളും പ്രഭാതനമസ്‌കാരം തൊട്ടുതന്നെ തക്ബീര്‍ മുഖരിദമാണ്. നമസ്‌കാരത്തിന് ശേഷം ഇമാമുമാരുടെ പെരുന്നാള്‍ പ്രഭാഷണവും നടക്കും. കേരളത്തില്‍ നാളെയാണ് ബലിപെരുന്നാള്‍. ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.