കനത്ത ചൂടില്‍ പൊള്ളി അമേരിക്കയും മെക്‌സികോയും. ആഗോളതാപനം മൂലം ചൂട് 35 മടങ്ങ് വര്‍ധിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ലോക കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ ഗവേഷണമനുസരിച്ച്, മെക്‌സിക്കോ, മധ്യ അമേരിക്ക, തെക്കന്‍ യുഎസ് എന്നിവിടങ്ങളില്‍ അടുത്ത ആഴ്ചകളില്‍ കടുത്ത ഉഷ്ണതരംഗമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മാര്‍ച്ച് മുതല്‍ മെക്‌സിക്കോയില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് കുറഞ്ഞത് 125 പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുകയും ചെയ്തു.
കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനസരിച്ച് മെക്‌സികോയില്‍ ജൂണ്‍ 13 ന് താപനില ഏതാണ്ട് 52 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ചൂടിനെ തുടര്‍ന്ന് മെക്‌സിക്കോയില്‍ കടുത്ത വരള്‍ച്ചയും വായു മലിനീകരണം, ജലക്ഷാമം തുടങ്ങിയവയുമുണ്ടായി.
യുഎസിലെ ഏറ്റവും ചൂടേറിയ പ്രധാന നഗരമായ ഫീനിക്‌സില്‍, 72 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവ ചൂടിനെ തുടര്‍ന്നെന്നാണ് നിഗമനം. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുകയും കാലാവസ്ഥയെ ചൂടാക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയും ചെയ്യുന്നതാണ് ആഗോള താപനത്തിന് കാരണമാകുന്നത്. ഇതുമൂലം ദശലക്ഷക്കണക്കിന് ആളുകള്‍ ഭാവിയില്‍ അപകടകരമായ ആഗോളതാപനത്തിന്റെ കെടുതികള്‍ക്ക് ഇരയാകും.