അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും.ന്യൂനപക്ഷ പദവി നിഷേധിച്ച 1967 ലെ വിധി സുപ്രീംകോടതിയുടെ ഏഴംഗ ബഞ്ച് റദ്ദാക്കി.ചീഫ് ജസ്റ്റീസ് ഡി.വൈചന്ദ്രചൂഡ് ഉള്‍പ്പെട്ട ഭൂരിപക്ഷ ബഞ്ചിന്റേതാണ് ഉത്തരവ്.ആര്‍ട്ടിക്കിള്‍ 30 പ്രകാരം സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ നിയന്ത്രിക്കുന്നതിന് പാര്‍ലമെന്റ് നിയമം പാസാക്കുന്നതുകൊണ്ടോ,ന്യൂനപക്ഷം അല്ലാത്ത അംഗങ്ങള്‍ ആ സ്ഥാപനം ഭരിക്കുന്നതുകൊണ്ടോ മാത്രം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി അവസാനിക്കില്ലെന്ന് കോടതി വ്യക്തമാക്കി.ഏഴംഗ ബഞ്ചില്‍ ചീഫ് ജസ്റ്റിസ് അടക്കം നാല് ജഡ്ജിമാര്‍ ന്യൂനപക്ഷ പദവിയോട് യോജിച്ചു. മൂന്ന് പേര്‍ വിയോജിച്ചു.
1967 ലെ വിധി ശരിയോണോ എന്ന് അസീസ് ബാഷ കേസില്‍ അഞ്ചംഗ ബഞ്ച് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് കേസ് ഏഴംഗബഞ്ചിന് വിടുകയായിരുന്നു.അലിഗഡ് കേന്ദ്ര സര്‍വകലശാല മാത്രമാണെന്നും ന്യുനപക്ഷ പദവിക്ക് അര്‍ഹതിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി. 43 വര്‍ഷത്തിന് ശേഷമാണ് കോടതി സര്‍വകലാശാലയുടെ ന്യുനപക്ഷ പദവിയില്‍ വ്യക്തത വരുത്തുന്നത്.