സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും. കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ ആവശ്യമായ ബോട്ടുകളും വലകളുംഅവസാനഘട്ട അറ്റകുറ്റപ്പണി നടത്തുന്നതിന്റെ തിരക്കിലാണ് തൊഴിലാളികൾ. സംസ്ഥാനത്തെ മത്സ്യബന്ധന തുറമുഖങ്ങൾ എല്ലാം സജീവമായിരിക്കുകയാണ്.
ജൂൺ 19 ന് തുടങ്ങിയ ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയാണ് അവസാനിക്കുന്നത്. 52 ദിവസം നീണ്ട വറുതിയുടെ നാളുകൾ പ്രത്യാശയുടെ ദിനങ്ങളിലേക്ക് ആശ്വാസത്തിലാണ് മത്സ്യബന്ധന തൊഴിലാളികളും ഉള്ളത്. കടലിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ എല്ലാ ഹാർബറുകളിലും ഉള്ള തൊഴിലാളികൾ. ബോട്ടുകൾ എല്ലാം തന്നെ അവസാനഘട്ട മിനുക്ക് പണികൾ പൂർത്തീകരിച്ചു കഴിഞ്ഞു. വലകൾ നെയ്യുന്ന തിരക്കിലാണ് ഒരു കൂട്ടം തൊഴിലാളികൾ. ചാകര കിട്ടണമെന്നാണ് മോഹമെങ്കിലും നിലവിലെ കാലാവസ്ഥ എങ്ങനെ ബാധിക്കും എന്ന് അറിയില്ലെന്ന് മത്സ്യബന്ധന തൊഴിലാളികൾ കേരള വിഷൻ ന്യൂസിനോട് പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണവും സമാശ്വാസ തുകയും ഇത്തവണ കൃത്യമായി ലഭിച്ചില്ലെന്ന ആക്ഷേപവും പലയിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
നാളെ അർദ്ധരാത്രിയുടെ കടലിൽ ഇറങ്ങാൻ ബോട്ടുകൾ സജ്ജമായി കഴിഞ്ഞു. പിടികൂടുന്ന മത്സ്യങ്ങളെ സൂക്ഷിക്കാൻ ആവശ്യമായ ഐസ് കട്ടകളും സ്റ്റോറേജുകളിൽ ഒരുക്കിയിട്ടുണ്ട്. ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിൽ പോകുന്ന ബോട്ടുകൾ ചെറുമീനുകളെ പിടികൂടുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം അധികൃതരും നൽകിയിട്ടുണ്ട്.