മലയാളിയായ മാര്‍ ജോര്‍ജ്ജ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പസ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചതോടെയാണ് മാര്‍ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
മാര്‍ ജോര്‍ജ്ജ് കുവക്കാട് ഉള്‍പ്പടെ 21 പേരാണ് കര്‍ദിനാള്‍മാരായി സ്ഥാനമേറ്റത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതിയ കര്‍ദിനാള്‍മാര്‍ മാര്‍ പാപ്പയോടൊപ്പം കുര്‍ബാന അര്‍പ്പിക്കും.
ഭാരത കത്തോലിക്ക സഭയ്ക്ക് അഭിമാനം വാനോളം ഉയര്‍ത്തിയാണ മാര്‍ ജോര്‍ജ്ജ് കൂവക്കാട് കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടത്.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍ 21 ല്‍ ഇരുപതമനായാണ് മാര്‍ ജോര്‍ജ്ജ് കുവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റത്.
സിറോ മലബാര്‍ സഭ പാരമ്പര്യത്തിലുള്ള കറുപ്പ് ചുവപ്പ് നിറങ്ങളിലുള്ള തലപ്പാവും മോതിരവും മാര്‍പാപ്പ അദ്ദേഹത്തെ അണിയിച്ചു.
മാര്‍ ജോര്‍ജ്ജ് കൂവക്കാടിനൊപ്പം മറ്റ് 20 പേരെ കൂടി കര്‍ദിനാള്‍ പദവയിലേക്ക് ഉയര്‍ത്തി.പുതിയ കര്‍ദിനാള്‍മാര്‍ ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടു മണിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയോടെ ഒപ്പം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കും.
വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് ചങ്ങനശ്ശേരി സ്വദേശിയായ മാര്‍ ജോര്‍ജ്ജ് കൂവക്കാട്. കൂവക്കാടും കര്‍ദിനാളായി ചുമതലയേറ്റതോടെ മാര്‍പാപ്പയുടെ തിരുസംഘത്തില്‍ മൂന്ന് മലയാളികള്‍ ഒരുമിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍,കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ തുടങ്ങിയവരും മന്ത്രി ജോര്‍ജ്ജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ചടങ്ങുകള്‍ക്ക് സാക്ഷികളായി.