ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമെതിരെ കടുത്ത ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്രമോദി തെരഞ്ഞെടുപ്പിന്റെ മറവിൽ ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജൂൺ 4 ന് സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഇടുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. സ്റ്റോക്കുകൾ വാങ്ങിവെക്കാൻ അമിത്ഷായും ആവശ്യപ്പെട്ടു. ജൂൺ 1ന് വ്യാജ എക്സ്റ്റിറ്റ് പോൾ വന്നു. ജൂൺ 4 ന് കോടികളുടെ നഷ്ടവും ഉണ്ടായെന്നും ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം.