Share this Article
രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്
വെബ് ടീം
posted on 14-11-2024
1 min read
AMBULANCE

മുളക്കുളം/പിറവം:  ആംബുലന്‍സ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു. രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് താഴ്ചയിലേക്ക് മറിഞ്ഞ്  അപകടം ഉണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്.  മുളക്കുളത്താണ് അപകടമുണ്ടായത്. റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു.

രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories